രാജസ്ഥാൻ മത്സരത്തിനിടെ വാതുവയ്പ്, 4പേർ അറസ്റ്റിൽ

APRIL 19, 2024, 7:56 PM

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടു ഒത്തുകളി നടക്കുന്നുവെന്ന് സംശയം. രാജസ്ഥാൻ റോയൽസിന്റെ കോർപ്പറേറ്റ് ബോക്‌സിൽ സംശയകരമായി കണ്ട വാതുവയ്പുകാരെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് പിടികൂടി പോലീസിന് കൈമാറി.
ഡൽഹി കാപിറ്റൽസിനെതിരെ മാർച്ച് 28ന് ജയ്പൂരിൽ നടന്ന മത്സരത്തിലും ഏപ്രിൽ ഒന്നിന് മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡേയിൽ നടന്ന മത്സരത്തിലുമാണ് സംഭവം നടന്നതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

നാല് വാതുവയ്പുകാരെയും മുംബൈ പോലീസിന് കൈമാറി. ഡ്രസിംഗ് റൂമിനടുത്താണ് കോർപ്പറേറ്റ് ബോക്‌സ്. ഇവർക്കെതിരെ ജെയ്പൂരിൽ കേസെടുത്തെങ്കിലും മുംബൈയിലെ കാര്യം വ്യക്തമല്ല. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

ഈ രണ്ട് മത്സരത്തിലും രാജസ്ഥാൻ റോയൽസ് ജയിച്ചിരുന്നു. മുംബൈക്കെതിരെ ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 54 റൺസുമായി പുറത്താകാതെ നിന്ന റിയാൻ പരാഗിന്റെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാൻ അനായാസം മറികടന്നത്.

vachakam
vachakam
vachakam

ക്യാപ്ടൻ സഞ്ജു സാംസണും ജോഷ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ബാറ്റിംഗിൽ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ മികവ് ഒരിക്കൽ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു. മുംബൈക്കായി ആകാശ് മധ്വാൾ മൂന്ന് വിക്കറ്റെടുത്തു. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 125-9, രാജസ്ഥാൻ റോയൽസ് 15.3 ഓവറിൽ 127-4.

ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ 12 റൺസിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂർ, സവായ് മൻസിംഗ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. 45 പന്തിൽ 84 റൺസ് നേടിയ റിയാൻ പരാഗാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഡൽഹി കാപിറ്റൽസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനാണ് സാധിച്ചത്

2013ൽ വാതുവയ്പ്പ് കേസിൽ രാജസ്ഥാൻ താരങ്ങൾ അറസ്റ്റിലായിരുന്നു. മുംബൈയ്‌ക്കെതിരെയുള്ള മത്സരത്തിനു പിന്നാലെയാണ് വാതുവയ്പ്പ് നടന്നെന്ന വാർത്തകൾ പുറത്തുവന്നത്. അന്വേഷണത്തിനു പിന്നാലെ രാജസ്ഥാനെയും ചെന്നൈയും രണ്ടുവർഷത്തേക്ക് ഐ.പി.എല്ലിൽ നിന്നും വിലക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam