നിർമിച്ചത് ഒരൊറ്റ കോപ്പി; വു ടാങ് ക്ലാന്റെ അത്യപൂർവ ആൽബം പ്ലേ ചെയ്ത് ഓസ്‌ട്രേലിയൻ മ്യൂസിയം

JUNE 19, 2024, 12:59 PM

അമേരിക്കൻ ഹിപ്-ഹോപ്പ് ഗ്രൂപ്പായ വു ടാങ് ക്ലാൻ്റെ  അപൂർവ ആൽബം പ്ലേ ചെയ്ത് ഓസ്‌ട്രേലിയൻ മ്യൂസിയം. ടാസ്മാനിയയിലെ മ്യൂസിയം ഓഫ് ഓൾഡ് ആൻഡ് ന്യൂ ആർട്ടിൽ ദിവസത്തിൽ രണ്ടുതവണ ട്രാക്കുകൾ പൊതുജനങ്ങൾക്കായി പ്ലേ ചെയ്യും. ഒരൊറ്റ കോപ്പി മാത്രമുള്ള ഈ സംഗീത ആൽബം ജൂൺ 15 മുതൽ 24 വരെ മ്യൂസിയത്തിൽ കേൾപ്പിക്കും.

ആൽബത്തിൻ്റെ മുപ്പത് മിനിറ്റ് സാമ്പിളുകൾ മാത്രമേ പ്രേക്ഷകർക്ക് കേൾക്കാൻ കഴിയൂ. ലോകമെമ്പാടുമുള്ള ആരാധകരുള്ള വു-ടാങ് ക്ലാൻ ഗ്രൂപ്പ് രഹസ്യമായി റെക്കോർഡ് ചെയ്ത  ആൽബത്തിന് ഒരൊറ്റ കോപ്പി മാത്രമായിരുന്നു നിർമിച്ചത്. ആറ് വർഷത്തിനിടയിൽ റെക്കോർഡ് ചെയ്ത 31 ട്രാക്കുകൾ ആണ് ആൽബത്തിൽ ഉള്ളത്.

വൺസ് അപ്പോൺ എ ടൈം ഇൻ ഷാവോലിൻ എന്ന് പേരിട്ടിരിക്കുന്ന ട്രാക്കിലെ ആൽബങ്ങൾ 2006 നും 2013 നും ഇടയിലാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്. ഓൺലൈൻ സ്ട്രീമിംഗും പൈറസിയും മൂലം സംഗീതത്തിന്റെ മൂല്യം 'വിലകുറഞ്ഞതായി' തോന്നിയതിനാലാണ് വു ടാങ് ക്ലാൻ സംഘം ഇത്തരമൊരു ആൽബം സംഘം നിർമിച്ചത്.

vachakam
vachakam
vachakam

ആൽബത്തിൻ്റെ ഉടമയ്ക്ക് 88 വർഷത്തേക്ക് ട്രാക്കുകൾ പുറത്തിറക്കാൻ കഴിയില്ലെന്ന നിയമ വ്യവസ്ഥയുണ്ട്.തുകൽ കൊണ്ട് പൊതിഞ്ഞ 174 പേജുള്ള പുസ്തകം ഉൾപ്പെടെ വെള്ളിയും നിക്കലും ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച കെയ്‌സിലാണ് ആൽബം പായ്ക്ക് ചെയ്തിരിക്കുന്നത്. 

 യുഎസ് ഗവൺമെന്റിൽ നിന്നും 4 മില്യൺ ഡോളറിന് PleasrDAO എന്ന നോൺ-ഫംഗബിൾ ടോക്കൺ കളക്ടർമാർ ആൽബം സ്വന്തമാക്കുകയായിരുന്നു. ആൽബത്തിന്റെ പകർപ്പുകൾ ഉണ്ടാക്കുന്നതും പൊതുജനങ്ങൾക്കായി പരസ്യമായി ഗാനം കേൾപ്പിക്കുന്നതിനും നിയമപ്രകാരം അനുമതിയില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam