ലംബോര്‍ഗിനിയുടെ ആഡംബര കാറായ ഉറുസ് എസ്.യു.വി സ്വന്തമാക്കി സച്ചിന്‍; വില 4.22 കോടി രൂപ

JUNE 2, 2023, 2:37 PM

ലംബോര്‍ഗിനിയുടെ ആഡംബര കാറായ ഉറുസ് എസ്.യു.വി സ്വന്തമാക്കി സച്ചിന്‍ ടെന്‍ഡുൽകര്‍. അടുത്തിടെ പുറത്തിറക്കിയ ഉറുസ് എസ് മോഡലാണ് താരം ഗാരേജിലെത്തിച്ചത്. 4.22 കോടി രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. 

മുമ്പിലെയും പിന്നിലെയും ബമ്പറുകളിൽ അടക്കം വ്യത്യാസവുമായാണ് ലംബോർഗിനി ഉറുസ് എസ് മോഡൽ അവതരിപ്പിച്ചിരുന്നത്. എയർ സസ്പെൻഷൻ സിസ്റ്റവും ബോണറ്റിൽ കൂളിങ് വെന്റുകളും ഇതിലുണ്ട്. സഹതാരമായിരുന്ന രോഹിത് ശർമയും അടുത്തിടെ ലംബോർഗിനി സ്വന്തമാക്കിയിരുന്നു.   

ബി.എം.ഡബ്ല്യു കാറുകളുടെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന് പോര്‍ഷെ 911 ടർബോ എസും സ്വന്തമായുണ്ട്. ബി.എം.ഡബ്ല്യു 7 സീരീസ് എൽ.ഐ, ബി.എം.ഡബ്ല്യു എക്സ് 5 എം, ബി.എം.ഡബ്ല്യു ഐ 8, ബി.എം.ഡബ്ല്യു 5 സീരിസ് കാറുകളും സച്ചിന്റെ ഗാരേജിലുണ്ട്. നിസാന്‍ ലിമിറ്റഡ് എഡിഷനായ ജി.ടി-ആര്‍ ഈഗോയിസ്റ്റും മുൻ താരത്തിന്റെ പേരിലുണ്ട്. 43 കാർ മാത്രമാണ് നിസാന്‍ ഈ മോഡലിൽ ഇറക്കിയിരുന്നത്. ഇത് സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും സച്ചിനായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam