ശാരീരിക ആകർഷണം മാത്രം പോരാ, സൗഹൃദമാണ് പ്രധാനം; മേഗൻ ഫോക്സുമായുള്ള ബന്ധത്തെക്കുറിച്ച് ബ്രയാൻ ഓസ്റ്റിൻ ഗ്രീൻ

JULY 14, 2026, 11:34 PM

ഹോളിവുഡ് താരം മേഗൻ ഫോക്സുമായുള്ള പരാജയപ്പെട്ട വിവാഹജീവിതത്തെക്കുറിച്ചും അതിൽ നിന്ന് പഠിച്ച വലിയ പാഠങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടൻ ബ്രയാൻ ഓസ്റ്റിൻ ഗ്രീൻ . വെറും 'ശാരീരിക ആകർഷണത്തിന്'  പ്രാധാന്യം നൽകി തുടങ്ങിയ ബന്ധമായതിനാലാണ് പത്ത് വർഷം നീണ്ട ദാമ്പത്യം തകർന്നതെന്ന് 52-കാരനായ താരം വെളിപ്പെടുത്തി. യഥാർത്ഥ ആത്മബന്ധത്തേക്കാൾ താൻ മുൻഗണന നൽകിയത് കേവലമായ താല്പര്യങ്ങൾക്കായിരുന്നുവെന്ന് ബ്രയാൻ തുറന്നു സമ്മതിക്കുന്നു.

ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് മുൻഭാര്യ മേഗൻ ഫോക്സുമായുള്ള ബന്ധത്തിലെ വിഷലിപ്തമായ  സാഹചര്യങ്ങളെക്കുറിച്ച് ബ്രയാൻ സംസാരിച്ചത്. "ഞാനും എന്റെ മുൻഭാര്യയും ഏകദേശം 15 വർഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. അതിൽ 10 വർഷം ഞങ്ങൾ വിവാഹിതരുമായിരുന്നു. എന്നാൽ ആ ബന്ധത്തിൽ ഞാൻ മുന്നോട്ട് വെച്ചത് വെറും ശാരീരികമായ ആകർഷണം മാത്രമായിരുന്നു," ബ്രയാൻ പറഞ്ഞു.

ആദ്യം ഒരാളോട് ശാരീരികമായി ആകർഷണം തോന്നുക, പിന്നീട് അതിന് ചുറ്റും ഒരു ബന്ധം കെട്ടിപ്പടുക്കാൻ ശ്രമിക്കുക എന്നതായിരുന്നു തന്റെ രീതി. എന്നാൽ വിവാഹമോചനത്തിന് ശേഷം ആ തെറ്റായ രീതി തിരുത്താൻ താൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രതീക്ഷിക്കാത്ത സമയത്താണ് വിവാഹമോചനം സംഭവിച്ചത്. മൂന്ന് കുട്ടികളുമായി ഞാൻ ഒറ്റയ്ക്കായി. മുൻപ് ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു," ബ്രയാൻ വ്യക്തമാക്കി.

vachakam
vachakam
vachakam

മേഗൻ ഫോക്സുമായുള്ള വേർപിരിയലിന് ശേഷം തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നർത്തകി ഷാർണ ബർഗെസുമായി  സൗഹൃദത്തിലൂടെയാണ് ബ്രയാൻ ബന്ധം ആരംഭിച്ചത്. പ്രണയത്തിലാകുന്നതിന് മുൻപ് മണിക്കൂറുകളോളം സംസാരിക്കുന്ന നല്ല സുഹൃത്തുക്കളായിരുന്നു തങ്ങളെന്ന് ബ്രയാൻ ഓർക്കുന്നു.

"ആദ്യം ഒരാളുമായി നല്ല സുഹൃത്തുക്കളാകണം എന്നാണ് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നത്. ആ സൗഹൃദത്തിന് മുകളിലാണ് നല്ലൊരു ബന്ധം കെട്ടിപ്പടുക്കേണ്ടത്. ശാരീരിക ആകർഷണം മാത്രം മുന്നിൽക്കണ്ട് തുടങ്ങുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും," താരം തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

2004-ൽ ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് ബ്രയാനും മേഗൻ ഫോക്സും പരിചയപ്പെടുന്നത്. തുടർന്ന് 2010-ൽ ഇവർ വിവാഹിതരായി. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് ആൺമക്കളുണ്ട്. 2020 നവംബറിലാണ് മേഗൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. നിലവിൽ ഷാർണ ബർഗെസുമായി ഒന്നിച്ചു ജീവിക്കുന്ന ബ്രയാന് അതിൽ ഒരു മകനുണ്ട്. അതേസമയം, ഗായകൻ എം.ജി.കെയുമായി  പ്രണയത്തിലായിരുന്ന മേഗൻ ഫോക്സ് പിന്നീട് ആ ബന്ധവും വേർപെടുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam