ധനുഷുമായി വിവാഹം? അഭ്യൂഹങ്ങൾ തള്ളി മൃണാൾ താക്കൂർ

FEBRUARY 12, 2026, 10:10 PM

ഡൽഹി: നടൻ ധനുഷും നടി മൃണാൾ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്നും ഫെബ്രുവരി 14-ന് വിവാഹിതരാകുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾക്ക് വ്യക്തത നൽകി മൃണാൾ രംഗത്ത്. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നടി വ്യക്തമാക്കി.

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മൃണാൾ വിവാഹവാർത്തകൾ തള്ളിയത്. “ഇല്ല. ഈ ഫെബ്രുവരി 14 ഏപ്രിൽ ഒന്നിനോട് തുല്യമാണെന്ന് തോന്നുന്നു. ആരാണ് ഇത്തരം വാർത്തകൾ തുടങ്ങിയത് എന്നറിയില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ പ്രചരിപ്പിക്കുന്നു. അത് അതിശയിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമാണ്,” എന്നാണ് മൃണാൾ പറഞ്ഞത്.

കഴിഞ്ഞ വർഷം മുതൽ ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായിരുന്നു. വിവിധ വേദികളിൽ ഒരുമിച്ച് കണ്ടതോടെ അഭ്യൂഹങ്ങൾ വർധിച്ചു. മൃണാൾ അഭിനയിച്ച ‘Son of Sardaar’ എന്ന സിനിമയുടെ സ്‌ക്രീനിങ്ങിൽ ധനുഷ് പങ്കെടുത്തതും ചർച്ചയായി. എന്നാൽ, ആ പരിപാടിയിലേക്ക് ധനുഷിനെ ക്ഷണിച്ചത് അജയ് ദേവ്ഗൺ ആണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മൃണാൾ വിശദീകരിച്ചിരുന്നു. ധനുഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും നടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam