പ്രിയം അമേരിക്കയോട്; 2022 ല്‍ യുഎസ് പൗരത്വം നേടിയത് 65,960 ഇന്ത്യക്കാര്‍

APRIL 22, 2024, 10:52 AM

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ സിആര്‍എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

മെക്‌സിക്കോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം 65,960 പേരാണ് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പൗരത്വം സ്വന്തമാക്കിയത്.

vachakam
vachakam
vachakam

2022 ലെ യുഎസ് സെന്‍സസ് കണക്കുകള്‍ പ്രകാരം 33.3 കോടി അമേരിക്കന്‍ പൗരന്‍മാരില്‍ 14 ശതമാനം വിദേശത്ത് ജനിച്ച് അമേരിക്കന്‍ പൗരത്വം നേടിയവരാണ്. 4.6 കോടിയോളം വരും ഈ കണക്കുകള്‍.

ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ അടിസ്ഥാനമാക്കിയുള്ള സിഎസ്ആര്‍ റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ 128,878 മെക്‌സിക്കന്‍ പൗരന്മാര്‍ അമേരിക്കന്‍ പൗരത്വം സ്വന്തമാക്കി.

പട്ടികയില്‍ രണ്ടാമത് ഇന്ത്യക്കാരും മൂന്നാം സ്ഥാനത്ത് ഫിലിപ്പീന്‍സ് (53,413) പൗരന്‍മാരുമാണ്. ക്യൂബ (46,913), ഡൊമിനിക്കന്‍ റിപ്പബ്ലിക് (34,525), വിയറ്റ്‌നാം (33,246), ചൈന (27,038) എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ള മറ്റ് രാജ്യങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam