എലത്തൂർ ഉറപ്പിച്ച് ശശീന്ദ്രൻ, എൻസിപി(എസ്)യിൽ എതിർപ്പ്, മാറിക്കൊടുക്കണമെന്ന് ഒരു പക്ഷം 

JANUARY 18, 2026, 9:34 PM

കോഴിക്കോട്: മൂന്നാമത്തെ തവണയും എലത്തൂരിൽത്തന്നെ മത്സരിക്കാനൊരുങ്ങി  മന്ത്രി എ.കെ. ശശീന്ദ്രൻ. എൻസിപി(എസ്)യിൽ ശക്തമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. 

യുഡിഎഫിൽ കെപിസിസി ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവരുടെ പേരുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

ബിജെപിയിൽ സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ തന്നെയാണ് ആദ്യഘട്ട ചർച്ചയിൽ. ശശീന്ദ്രൻ എലത്തൂരിൽ മത്സരിക്കുന്നതിന് എൻസിപി(എസ്)കോഴിക്കോട് ജില്ലാ കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റികളും എതിരാണെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. 

vachakam
vachakam
vachakam

അദ്ദേഹം മാറിക്കൊടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. കഴിഞ്ഞ സംസ്ഥാന പ്രവർത്തകസമിതിയോഗത്തിലടക്കം ഇക്കാര്യത്തിൽ തർക്കമുണ്ടായിരുന്നു. ആറ്തവണ ശശീന്ദ്രൻ എംഎൽഎയായി. എട്ടുതവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇനി മറ്റുള്ളവർക്ക് അവസരം നൽകണമെന്നാണ് നേതാക്കൾ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam