കൊല്‍ക്കത്ത: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സ്ട്രാങ് റൂമുകളിലും കനത്ത ജാഗ്രത വേണമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആഹ്വാനത്തിന് പിന്നാലെ കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍. കൊല്‍ക്കത്തയിലെ ഖുദിറാം അനുശീലന്‍ കേന്ദ്രയിലുള്ള സ്ട്രോങ് റൂമില്‍ കൃത്രിമത്വം നടന്നുവെന്നാരോപിച്ച് തൃണമൂല്‍ സ്ഥാനാര്‍ഥികളായ കുനാല്‍ ഘോഷ്. ശശി പാഞ്ജ എന്നിവര്‍ സ്ഥലത്ത് ധര്‍ണ ആരംഭിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇങ്ങോട്ടേക്കെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. സ്ട്രോങ് റൂമിന് പുറത്ത് നിലയുറപ്പിച്ചിരുന്ന തൃണമൂല്‍ പ്രവര്‍ത്തകരോട് ഉച്ചയോടെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയും പിന്നീട് സ്ട്രാങ് റൂം തുറന്ന് ബിജെപി പ്രവര്‍ത്തകരെ മാത്രം അകത്ത് കയറ്റി എന്നത് അടക്കമുള്ള ആരോപണമാണ് തൃണമൂല്‍ ഉയര്‍ത്തിയിരിക്കുന്നത്.
സ്ട്രോങ് റൂം തുറന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കണം. എന്തുകൊണ്ട് ആരെയും അറിയിച്ചില്ലെന്ന് ശശി പാഞ്ജയും ചോദിച്ചു. ബിജെപിക്ക് അനുകൂലമായി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ കനത്ത ജാഗ്രത പാലിക്കണമെന്ന് മമതാ ബാനര്‍ജി പ്രവര്‍ത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാന്‍ പാര്‍ട്ടി നേതാക്കളോട് അവര്‍ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
