തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ ആദ്യ വിജയം!  ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ സൂറത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു 

APRIL 22, 2024, 5:25 PM

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

നിലേഷിനെ നിർദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ടേണിങ് ഓഫിസർ നാമനിർദേശ പത്രിക തള്ളിയത്. 

vachakam
vachakam
vachakam

കൂടാതെ ബിഎസ്പി സ്ഥാനാർഥിയും ഏഴ് സ്വതന്ത്രരും പത്രിക പിൻവലിക്കുകയും ചെയ്തു. മുകേഷ് ദലാലിനെ എംപിയായി അംഗീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് സൂറത്ത് ജില്ലാ കലക്ടർ കൈമാറി. 

സൂറത്തിൽ കോൺഗ്രസിന്റെ പകരക്കാരനായ സ്ഥാനാർഥി സുരേഷ് പദ്‌ലസയെ നിർദേശിച്ചയാളും പിൻമാറി.

 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam