എഫ്‌സിആര്‍എ  ബില്ല് മാറ്റിവെച്ചത് താല്‍ക്കാലിക ആശ്വാസമെന്ന് യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത

APRIL 1, 2026, 8:48 AM

കോട്ടയം: എഫ്‌സിആര്‍എ ബില്ല് മാറ്റിവെച്ചത് താല്‍ക്കാലിക ആശ്വാസമെന്ന് യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത. 

തെരഞ്ഞെടുപ്പ് കൊണ്ടാണ് മാറ്റി വെച്ചത് എങ്കിൽ ആശങ്ക ഉണ്ടെന്നും നിലവില്‍ ഒരു തരത്തിലും ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഭകളോട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

എഫ്‌സിആര്‍ഐ വിഷയം സഭ ഇപ്പോള്‍ പറഞ്ഞത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലെന്നും യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത അറിയിച്ചു.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പിന് ശേഷം ഇത് വന്നാലും ഇതേ നിലപാട് സഭ തുടരുമെന്നും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു എന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മണ്ടത്തരം കാണിച്ചു എന്നാണ് കരുതുന്നതെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് ബില്ല് കൊണ്ടുവന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

'കേന്ദ്ര മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ നിലപാട്. ബില്ലില്‍ നല്ല കാര്യം ഉണ്ടെങ്കില്‍ അംഗീകരിക്കാന്‍ സഭ തയ്യാറാണ്. പി സി ജോര്‍ജിന്റെ തോക്കിന് മാത്രമാണ് ലൈസന്‍സ് ഉള്ളത്. നാക്കിന് ലൈസന്‍സ് ഇല്ലാതെ എന്തും വിളിച്ചു പറയുന്ന ആളാണ് പി സി ജോര്‍ജ്. പി സി ജോര്‍ജിന് എന്തു മറുപടി കൊടുക്കണമെന്ന് ജനം തീരുമാനിക്കട്ടെ. പി സി ജോര്‍ജ് ആരെക്കുറിച്ചും നെഗറ്റീവായി പറയുന്ന ആള്‍. അതൊരു ജീവിതശൈലിയുടെ ഭാഗമാണ് ജോര്‍ജിന്', അദ്ദേഹം പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam