രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ്  അതിജീവിതയുടെ പേര് വെളിപ്പെടുത്തി: അറസ്റ്റിലായ യൂട്യൂബർക്ക് ജാമ്യം

APRIL 4, 2026, 11:15 AM

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ ജിനുവിന് ജാമ്യം ലഭിച്ചു. 

 jinoos 2.0 എന്ന യൂട്യൂബ്-ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയായ തൻ്റെ പേര് വെളിപ്പെടുത്തിയെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഏപ്രിൽ രണ്ടിനാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്.

 കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

vachakam
vachakam
vachakam

വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശം നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam