തൃശൂർ: സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. വരന്തരപ്പിള്ളി വേലൂപ്പാടത്താണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ അരുണി(43)ന് എയർഗണ്ണിൽ നിന്നും വെടിയേറ്റത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഇയാളുടെ സുഹൃത്ത് വേലൂപ്പാടം കിണർ ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നിച്ച് മദ്യപിക്കുന്നതിനിടെ അരുൺ പ്രിയൻ്റെ ബൈക്ക് ഓടിക്കാൻ ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം.
ബൈക്ക് നൽകാൻ പ്രിയൻ വിസമ്മതിച്ചതോടെ അരുൺ വീട്ടിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് പ്രിയനെ തലയ്ക്കടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രിയൻ വീടിനകത്തുനിന്ന് എയർഗൺ എടുത്ത് അരുണിനെ വെടിവെക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
