അടൂർ സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും

NOVEMBER 1, 2026, 7:36 PM

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന സംഭവത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കുമെന്ന് വിവരം. പത്തനംതിട്ട എസ്പിയോട് ഡിജിപി റിപ്പോർട്ട് തേടി. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഗൗരവതരമായി അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.

  ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപം നിന്ന് രാജൻ ജോസഫിനോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താൻ പ്രതിയെ തിരിച്ചറിയുന്നതിന് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തുകയും സുഖവിവരം അന്വേഷിക്കുകയാണ് ചെയ്തതെന്നുമാണ് ശ്രീനാദേവി പറയുന്നത്. എന്നാൽ വാദി എന്ന നിലയിൽ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത വിവരം ശ്രീനാദേവി കുഞ്ഞമ്മയെ അറിയിക്കാൻ അടൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആരെങ്കിലും അവരെ ബന്ധപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം വേണമെന്ന് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തതിനൊപ്പം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ട്. രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോൾ ഉണ്ടായ സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യവും കൂട്ടിച്ചേർത്ത്, ആദ്യം ചുമത്തിയ വകുപ്പുകൾ മാറ്റി കൂടുതൽ ഗൗരവതരമായിട്ടുള്ള വകുപ്പുകൾ കൂടി ചേർത്ത് എഫ്‌ഐആർ പുതുക്കണം എന്നൊരു ആവശ്യം കൂടി സിപിഐഎം നേതൃത്വം ഉയർത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam