വേറ്റിനാട്ടില്‍ തോട് കവിഞ്ഞൊഴുകി അപകടം: ഓട്ടോറിക്ഷ ഒഴുക്കില്‍പ്പെട്ടു, ഡ്രൈവറായ വയോധികനായി തിരച്ചില്‍

NOVEMBER 1, 2026, 12:06 PM

തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന കനത്ത മഴയില്‍ വേറ്റിനാട് കുറ്റിയാണി റോഡില്‍ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടില്‍ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് വയോധികനായ ഡ്രൈവറെ കാണാതായി. പന്തലക്കോട് സ്വദേശിയായ വിദ്യാധരനെയാണ് (67) തോടായി മാറിയ പാതയോരത്തെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ലതയെ നാട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി.

ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പ്രദേശവാസികളെ നടുക്കിയ അപകടമുണ്ടായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ, ശക്തമായ മഴയില്‍ റോഡും സമീപത്തെ തോടും തിരിച്ചറിയാന്‍ കഴിയാത്തവിധം മുങ്ങിയ ഭാഗത്ത് എത്തുകയായിരുന്നു. വഴിയിലെ വെള്ളക്കെട്ട് കണ്ട് വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ വഴുതി കവിഞ്ഞൊഴുകുകയായിരുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു.

അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വീണുകിടന്ന വിദ്യാധരനെ രക്ഷിക്കാന്‍ കയ്യില്‍ പിടുത്തം കിട്ടിയെങ്കിലും ശക്തമായ നീരൊഴുക്കില്‍ വഴുതിപ്പോകുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. വിവരം ലഭിച്ചയുടന്‍ വെഞ്ഞാറമൂട്, നെടുമങ്ങാട് ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്‌കൂബാ ഡൈവിങ് വിദഗ്ധരും സ്ഥലത്തെത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam