കോഴിക്കോട്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മലപ്പുറം എടരിക്കോട് സ്വദേശി താജുദ്ദീന് (38) ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി എൻആർ കൃഷ്ണകുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.
കൊല്ലപ്പെട്ട ഉമ്മുക്കുൽസുവിന്റെ രണ്ട് മക്കൾക്ക് പിഴത്തുകയിൽ നിന്ന് അമ്പതിനായിരം രൂപ ലഭിക്കും. പിഴ അടയ്ക്കാൻ താജുദ്ദീൻ തയ്യാറായില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. കേസിലെ രണ്ടും മൂന്നും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച കോടതി വെറുതെ വിട്ടിരുന്നു.
2021 ഒക്ടോബർ 8-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം താജുദ്ദീൻ റിമാൻഡിലായിരുന്നു. ബാലുശ്ശേരി പോലീസ് അന്വേഷിച്ച ഈ കേസിൽ, അന്വേഷണ ഉദ്യോഗസ്ഥനായ എംകെ സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒന്നാം പ്രതിയുടെ അമ്മയും സഹോദരിയും എട്ട് വയസ്സുള്ള മകളും താജുദ്ദീനെതിരെ കോടതിയിൽ നിർണായകമായ മൊഴികൾ നൽകിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എൻ. ഷംസുദ്ദീനും രശ്മി റാമും ഹാജരായി.
English Summary: A Malappuram native, Tajuddeen (38), was sentenced to life imprisonment for physically torturing and killing his wife, Ummukulsu, over suspicion. The Kozhikode First Additional District Judge N.R. Krishnakumar also ordered him to pay a fine of one lakh rupees, with half of it to be given to their two children. The court acquitted the second and third accused due to lack of evidence in the case which originated from an incident on October 8, 2021.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Malappuram crime, life imprisonment, domestic violence, Kozhikode court, Kerala crime news
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
