അർണാബിന് പിന്നാലെ ഭീതിപരത്താൻ  മുറസു;  ആന്ധ്രയിൽ ജാഗ്രത 

NOVEMBER 1, 2026, 6:53 PM

ചെന്നൈ: അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ ഭീതി പരത്താൻ ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് മുറസു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്. നവംബർ 2-ന്   ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തീവ്ര ചുഴലിക്കാറ്റ് ആയി തെക്കൻ ആന്ധ്രയിൽ കരതൊടും. വടക്കൻ തമിഴ്നാട്ടിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടലിൽ പോയവർ ഉടൻ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam