മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: പ്രമോട്ടർ സൗരഭ് ചന്ദ്രാകറിനെ  ഇന്ത്യയിലെത്തിച്ചു

NOVEMBER 1, 2026, 6:13 PM

ദില്ലി: 6,000 കോടി രൂപയുടെ മഹാദേവ് ഓൺലൈൻ വാതുവെപ്പ് സംഘത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സൗരഭ് ചന്ദ്രകറിനെ ഒമാനിൽ നിന്ന് കേന്ദ്ര അന്വേഷണ ബ്യൂറോ (സി.ബി.ഐ) ഇന്ത്യയിലെത്തിച്ചു. 

 ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലെത്തിയ പ്രത്യേക സി ബി ഐ സംഘമാണ് ഏറ്റുവാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ദില്ലിയിൽ എത്തിച്ച പ്രതിയെ പ്രാഥമിക വൈദ്യപരിശോധനയ്ക്കും ട്രാൻസിറ്റ് റിമാൻഡ് നടപടികൾക്കും ശേഷം കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള റായ്പൂരിലേക്ക് കൊണ്ടുപോകും.

ഏകദേശം 6,000 കോടി രൂപയുടെ അനധികൃത ഓൺലൈൻ വാതുവെപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് ഈ ആപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ആണ് കേസ് അന്വേഷിക്കുന്നത്. ഛത്തീസ്ഗഡ് ഗവൺമെന്റിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.

vachakam
vachakam
vachakam

 സൗരഭ് ചന്ദ്രാകറിന് പുറമെ, കേസിലെ മറ്റൊരു പ്രധാന കണ്ണിയായ അഭിഷേക് കുമാറിനെയും കഴിഞ്ഞ സെപ്റ്റംബറിൽ ദുബായിൽ നിന്ന് എത്തിയപ്പോൾ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇ.ഡി ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam