കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്തെ വാ​ഹ​നാ​പ​ക​ടം മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച​തെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്ത​ൽ.

NOVEMBER 1, 2026, 7:24 PM

കോ​ട്ട​യം: കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്തെ വാ​ഹ​നാ​പ​ക​ടം മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച​തെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്ത​ൽ. അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി ഷാ​ലോം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​താ​ണെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

കാ​ർ അ​മി​ത വേ​ഗ​ത്തി​ൽ പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഷാ​ലോം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഷാ​ലോ​മി​ൻറെ കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വ​ന്ന നാ​ല് കാ​റു​ക​ളും ഒ​രു സ്കൂ​ട്ട​റും ഇ​ടി​ച്ചു.

ഷാ​ലോം ഓ​ടി​ച്ച വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യും പി​ന്നാ​ലെ വ​ന്ന അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​താ​യാ​ണ് വി​വ​രം.

vachakam
vachakam
vachakam

 അ​പ​ക​ട​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​നഃ​പൂ​ർ​വ​മു​ണ്ടാ​ക്കി​യ അ​പ​ക​ട​മാ​ണെ​ന്ന് ഷാ​ലോം മൊ​ഴി ന​ൽ​കി​യ​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി ജീ​വ​നൊ​ടു​ക്കാ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam