ദില്ലി ചലോ ദില്ലി റാലിയിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസിൽ 60 പേർക്ക് സസ്പെൻഷൻ

NOVEMBER 4, 2026, 10:56 PM

ദില്ലി: രാംലീല മൈതാനിയിലെ ചലോ ദില്ലി പ്രതിഷേധത്തിൽ പങ്കെടുക്കാത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്ക്  സസ്പെൻഷൻ. 

ഒമ്പത് ജില്ലാ പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 14 ജനറൽ സെക്രട്ടറിമാർ, 32 സെക്രട്ടറിമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എസ്‌ഐആറിനെതിരെ ദില്ലിയിൽ നടന്ന റാലിയിൽ പങ്കെടുക്കാൻ പാർട്ടി ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇവർ റാലിയിൽ പങ്കെടുക്കാതിരുന്നതിനെ സംഘടനാ അച്ചടക്ക ലംഘനമായാണ് സസ്‌പെൻഷൻ ഉത്തരവിൽ വിശേഷിപ്പിച്ചിരിക്കുന്നത്.  

 മധ്യപ്രദേശിലെ നേതാക്കൾക്ക് എതിരെയാണ് നടപടി.   ജില്ലാ പ്രസിഡന്റുമാരടക്കം 60 പേരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഘടനാപരമായ അച്ചടക്കമില്ലായ്മയെന്നാണ് പാർട്ടിയുടെ വിശദീകരണം.

vachakam
vachakam
vachakam

അതേസമയം, കൂട്ട സസ്‌പെൻഷനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നു. ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകിയില്ലെന്ന് സസ്‌പെൻഷൻ നേരിട്ട നേതാക്കൾ പരാതിയുയർത്തി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam