കൊല്ലം: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റാൻകര ചിറക്കുന്നത്ത് വീട്ടിൽ ജിനേഷി (33)നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിവോഴ്സ് മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ജിനേഷ് യുവതിയെ പരിചയപ്പെട്ടത്. ഒടുവിൽ ഇരുവരും അടുപ്പത്തിലാവുകയും ബന്ധം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.
എന്നാൽ ഒരു വർഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചായിരുന്നു ജിനേഷ് കൊട്ടാരക്കര സ്വദേശിനിയെ വിവാഹം ചെയ്ത്.
ഈ വിവരം യുവതി വൈകിയാണ് അറിഞ്ഞത്. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് കേസെടുത്തു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
