മരക്കൊമ്പ് പൊട്ടിവീണ് സ്‌കൂട്ടർ  യാത്രികന് ദാരുണാന്ത്യം

JANUARY 7, 2026, 7:36 PM

തിരുവനന്തപുരം: സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. 

പാലോട് - ഇടിഞ്ഞാർ റോഡിലാണ് ദാരുണമായ അപകടം നടന്നത്.  റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞു സ്കൂട്ടർ യാത്രികനായ യുവാവിൻ്റെ തലയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂർ - പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം ഉണ്ടായത്.

സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് സംഭവം. ബന്ധുവായ ജോയി ഓടിച്ചിരുന്ന ടൂ വീലറിൽ പിൻസീറ്റ് യാത്രക്കാരനായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞു വീണത്.  റോഡിൽ വീണ ഷൈജു തത്ക്ഷണം മരിച്ചു.  

vachakam
vachakam
vachakam

 പിന്നാലെ, ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഇടപെട്ടില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam