ടൊറന്റോ: ടൊറന്റോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഈ ആഴ്ച കാനഡയിലെ ഏറ്റവും വലിയ എണ്ണ കമ്പനികള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. അതേസമയം വ്യാഴാഴ്ച ഭാഗികമായി തിരിച്ചുവരവ് നടത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏകദേശം 8.3 ബില്യണ്‍ ഡോളറായെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയ്ക്ക് വെനിസ്വേല 50 ദശലക്ഷം ബാരല്‍ എണ്ണ വില്‍ക്കാന്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിനെത്തുടര്‍ന്ന് കനേഡിയന്‍ പരമ്പരാഗത എണ്ണ ഉല്‍പാദകരും എണ്ണഖനി ഓപ്പറേറ്റര്‍മാരും ബുധനാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ശനിയാഴ്ച യുഎസ് സൈന്യം വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ഇടിവ് സംഭവിച്ചത്. വെനിസ്വേലന്‍ കയറ്റുമതിയിലെ വര്‍ദ്ധനവ് സമാനമായി എണ്ണ വില്‍ക്കുന്ന കനേഡിയന്‍ കമ്പനികളെയും വെനിസ്വേലന്‍ ക്രൂഡ് ഓയില്‍ അമേരിക്കയിലേക്ക് തിരിച്ചുവിട്ടാല്‍ ഉയര്‍ന്ന ചെലവ് നേരിടേണ്ടിവരുന്ന ചെറിയ ചൈനീസ് റിഫൈനര്‍മാരെയും ദോഷകരമായി ബാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
