പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.
വെണ്ണിക്കുളം സ്വദേശി പ്രവീൺ ആണ് പിടിയിലായത്. സെപ്റ്റംബർ 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വയനാട്, റാന്നി സ്വദേശിനികളെയാണ് പ്രവീൺ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
വാഹനത്തിൽ കയറിയശേഷം ഇയാൾ യുവതികളെ ഉപദ്രവിച്ചെന്നാണ് പരാതി. ശേഷം മല്ലപ്പളി - വെണ്ണിക്കുളം റോഡിൽ ഇറക്കിവിട്ടെന്നും യുവതികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
വീടുകളിലെത്തി മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന യുവതികളാണ് ഇരുവരും. പ്രതി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന യുവതികളുടെ അടുത്തെത്തി താനും ആ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
