തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അതിക്രമം. ഓഫീസിനു നേരെ ബിയർ കുപ്പി എറിയുകയായിരുന്നു. തലസ്ഥാനത്തെ സംഘർഷത്തിന് പിന്നാലെയാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ അതിക്രമവും.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബിജെപി, യുവമോർച്ച - കോൺഗ്രസ് സംഘർഷം ഒരുവശത്ത് നടക്കവേയാണ് തലസ്ഥാനത്ത് എസ്എഫ്ഐ - കെഎസ്യു പ്രശ്നം സംഘർഷത്തിലേക്ക് വഴിമാറിയത്.
കോൺഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും എന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.
തമ്പാനൂർ ഉള്ള മാരാർജി ഭവന് നേരെയാണ് ബിയർ കുപ്പി എറിഞ്ഞത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് കുപ്പി എറിഞ്ഞത്. സംഭവത്തിന് പിന്നിൽ കോൺഗ്രസാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
