ദില്ലി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി . 62.50 രൂപയാണ് വർധിപ്പിച്ചത്.
അതേസമയം, 14.2 കിലോഗ്രാം വരുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല എന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.
വാണിജ്യ സിലിണ്ടറിന് ദില്ലിയിൽ വില 2,810 രൂപയായി. കഴിഞ്ഞ മാസം 9.50 രൂപ കൂട്ടിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, വാണിജ്യ ആവശ്യങ്ങൾക്ക് ഗ്യാസ് ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയെ വിലവര്‍ധനവ് ബാധിക്കും.
രാജ്യതലസ്ഥാനത്ത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില സെപ്റ്റംബറിൽ 2,747.50 രൂപയായിരുന്നു. ഒക്ടോബർ 1 മുതൽ വില 2,810 രൂപയായി ഉയർന്നു. അതായത് ഉപഭോക്താക്കൾ സിലിണ്ടറിന് 62.50 രൂപ കൂടുതൽ നൽകേണ്ടിവരും. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,701 രൂപയിൽ നിന്ന് 2,764 രൂപയായി ഉയർന്നു. 63 രൂപയാണ് കൂടിയത്. ചെന്നൈയിൽ 19 കിലോഗ്രാം സിലിണ്ടറിന് 2,983 രൂപയാണ് ഇന്നത്തെ വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
