അ​മ്മ വെ​ള്ള​ത്തി​ൽ മു​ക്കി കുഞ്ഞുങ്ങളെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവം: കൊ​ല​പാ​ത​ക കാ​ര​ണം വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പൊ​ലി​സ് 

SEPTEMBER 30, 2026, 11:53 PM

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളെ അ​മ്മ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അമ്മയുടെ മൊഴി പുറത്ത്. അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് അ​മ്മ നി​വേ​ദ്യ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം അ​ഞ്ചു​വ​യ​സു​കാ​രി മ​ക​ളെ​യാ​ണ് വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​വേ​ദ്യ​യു​ടെ മൊ​ഴി. അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ മ​ര​ണം ഉ​റ​പ്പി​ച്ച ശേ​ഷം ഇ​ള​യ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്. വെ​ള്ള​ത്തി​ൽ ത​ള്ളി​യി​ട്ട് മു​തു​കി​ൽ പി​ടി​ച്ച് മു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

സ്വ​ത​ന്ത്ര ജീ​വി​ത​ത്തി​ന് കു​ട്ടി​ക​ൾ ത​ട​സ​മാ​യ​തി​നാ​ൽ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

 സംഭവത്തിൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നാണ് ഇപ്പോൾ സംശയം നിലനിൽക്കുന്നത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മേ​നോ​ൻ​പാ​റ മ​ണ​ൽ​കാ​ട് ജോ​ൺ കു​മാ​റി​ൻറെ മ​ക്ക​ളാ​യ അ​ഞ്ച് വ​യ​സു​ള്ള ജെ​ന്നി​ഫ​ർ ജൂ​ലി​യേ​റ്റ്, മൂ​ന്ന് വ​യ​സു​ള്ള റോ​ബി​ൻ ക്രി​സ്റ്റോ​ഫ​ർ എ​ന്നി​വ​രെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ലെ വെ​ള്ള തൊ​ട്ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

vachakam
vachakam
vachakam

പ്ര​തി നി​വേ​ദ്യ മാ​ത്ര​മാ​ണ് ആ ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ചെ​റി​യ ടാ​ങ്ക് ആ​യ​തി​നാ​ൽ അ​ഞ്ച് വ​യ​സു​കാ​രി മു​ങ്ങി മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യി​രു​ന്നു. ഈ ​സം​ശ​യ​മാ​ണ് അ​മ്മ​യെ ചോ​ദ്യം​ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലേ​ക്ക് പൊ​ലി​സി​നെ ന​യി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യു​വ​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. 

കൊ​ല​പാ​ത​ക കാ​ര​ണം വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.​പു​റ​ത്ത് നി​ന്ന് സ​ഹാ​യം കി​ട്ടി​യോ എ​ന്നാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam