കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കട്ടെയെന്ന് സിപിഎം നേതാവ് പി. രാജീവ്.
മികച്ച വാസസ്ഥലം ലഭിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം നേതാവ് കെ.ജെ. മാക്സി നടത്തിയ പരാമർശം അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നും പി. രാജീവ് പറഞ്ഞു.
സർക്കാർ ലക്ഷ്യമിട്ടത് സുരക്ഷിതമായ പുനരധിവാസമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടുകൾ പരിഗണിച്ച് തീരുമാനമെടുക്കട്ടെയെന്നും പി. രാജീവ് വ്യക്തമാക്കി.
ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പാർട്ടി പരിശോധിക്കേണ്ടതില്ലെന്നും വിഷയത്തിൽ ആവശ്യമായ പരിശോധനകൾ നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. 2024-ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ കനത്ത ചോർച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാർ നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമാണത്തിൽ ഗുരുതര പാകപ്പിഴകളാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ബലക്ഷയവും ശുചിമുറിയിലെ ചോർച്ചയും അടക്കം പ്രശ്നങ്ങൾ പരിഹരിച്ചത് ഫ്ലാറ്റുകൾ വാസയോഗ്യമാക്കാൻ 17 മുതൽ 23 കോടി രൂപവരെ ചെലവ് കണക്കാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
