കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. 27 ദിവസമായി ഇയാൾ ഒളിവിലായിരുന്നു.
75 വയസുകാരനായ പ്രതി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ഇരുന്ന വ്യക്തിയാണ്.
ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. ദേഹാസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
സൗത്ത് എസിപി ഓഫീസിലാണ് മുൻ ഹോർട്ടികോപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് കീഴടങ്ങിയത്. 22 വയസുകാരിയായ വീട്ടുജോലിക്കു നിന്ന പെൺകുട്ടിയെ ആണ് ഇയാൾ ശീതള പാനീയത്തിൽ മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്.
ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. അയൽ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്