കോഴിക്കോട്: പുലർച്ചെ ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാന്‍ ഇടിച്ചുകയറി അപകടം. നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നരിക്കുനിയില്‍ നിന്നും പൂനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച 57 കെഎല്‍ ക്യു 6730 മഹീന്ദ്ര മാക്‌സിമോ വാനാണ് അപകടത്തില്‍ പെട്ടത്.
വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഹോട്ടലിന്റെ മുന്‍വശം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകടകാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്