ഷിക്കാഗോ: ഇവിടെയുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തന വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്റ്റൽ ചർച്ചസ് ഇൻ ഷിക്കാഗോയുടെ 2025ലെ ഭാരവാഹികളായി ഡോ. വില്ലി എബ്രഹാമിനെ കൺവീനറായും പാസ്റ്റർ തോമസ് യോഹന്നാനെ ജോയിന്റ് കൺവീനറായും വീണ്ടും തെരഞ്ഞെടുത്തു.
ഡിസംബർ 21ന് ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ അസംബ്ലിയിൽ വച്ച് നടന്ന ജനറൽ ബോഡിയിൽ വെച്ചാണ് തിരഞ്ഞെടുത്തത്. മലയാള സംഗീത വിഭാഗം കോർഡനേറ്റർ ആയി ബ്ര. ബിനോയ്്്് ചാക്കോയെ വീണ്ടും നിയമിച്ചു. ഭാരവാഹികൾക്കായി പാസ്റ്റർ പി.സി. മാമ്മൻ പ്രാർത്ഥിച്ചു.
ഡോ. വില്ലി എബ്രഹാം അവതരിപ്പിച്ച 2024ലെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും ജനറൽബോഡി അംഗീകരിച്ചു. 17 സഭകൾ ഈ സംഘടനയിൽ അംഗങ്ങളാണ്. തുടർന്ന് നടന്ന മാസയോഗത്തിന് പാസ്റ്റർ ജോസഫ് കെ. ജോസഫ്, പാസ്റ്റർ ജോഷ്വ ജോസഫ് എന്നിവർ നേതൃത്വം നൽകി. ശ്വേത ജോർജ്, പാസ്റ്റർ ജോസഫ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. ഡോ. വിൽസൺ എബ്രഹാം എഴുതിയ 'എ ലൈറ്റ് ഓൺ ദി ഹിൽ' എന്ന പുസ്തകം പാസ്റ്റർ ജോസഫ് കെ. ജോസഫിന് നൽകി പ്രകാശനം ചെയ്തു.
കുര്യൻ ഫിലിപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്