മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

DECEMBER 27, 2024, 8:01 PM

തിരുവനന്തപുരം: പരിചയക്കാരോട് പറഞ്ഞു പരത്തിയത് ബാങ്ക് ജീവനക്കാരിയെന്ന്. അതുകൊണ്ട് തന്നെ മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽനിന്നായി പണവും തട്ടിയെടുത്തു. 

സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.

പലരിൽ നിന്നായി ലോണിനുള്ള കമ്മിഷനെന്ന പേരിലാണ് ഗൂഗിൾ പേ വഴി ഇവർ 4,69,000 രൂപ കൈപ്പറ്റിയത്. 

vachakam
vachakam
vachakam

 കീഴാറൂർ തുടലി ഡാലുംമുഖം പമ്മംകോണം സനൽഭവനിൽ സനിത (31)യെയാണ് കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

ലോൺ ലഭിക്കാതെയായതോടെ പണം നൽകിയവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. എസ് ഐ മാരായ ജിജുകുമാർ, സന്ദീപ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam