തിരുവനന്തപുരം: ഇ.പി ജയരാജൻ്റെ പേരിലുള്ള പുസ്തക വിവാദത്തിൻറെ ഉള്ളടക്കം ചോർന്നത് ഡിസി ബുക്സിൽ നിന്നും തന്നെയെന്ന് പൊലീസ് റിപ്പോർട്ട് .
പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്‍പി ഡിജിപിക്ക് സമർപ്പിച്ചു.
പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറാണ് ഉള്ളടക്കം ചോർത്തി നൽകിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പിഡിഎഫ് ചോർന്നത് ഡിസിയുടെ ഓഫീസിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
പുസ്തക വിവാദത്തിൽ റിപ്പോർട്ട് മടക്കിയ ഡിജിപി വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം എസ്‍പിക്ക് നിർദേശം നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്