കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചിന് കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി.
അതേസമയം ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട്കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിന് കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്