ആകാശം തൊടാം! ശാന്തിഗിരി ഫെസ്റ്റില്‍ ഇന്ന്  മുതല്‍ ഹെലികോപ്ടര്‍ യാത്ര

DECEMBER 28, 2024, 7:27 PM

പോത്തന്‍കോട് :  ഞായറാഴ്ച മുതല്‍ ശാന്തിഗിരി ഫെസ്റ്റിലെത്തിയാല്‍  ഹെലികോപ്ടറില്‍ കയറി പറക്കാൻ അവസരം.  രാവിലെ 11 മണിക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലാണ് ആകാശപ്പറക്കല്‍ ഉദ്ഘാടനം ചെയ്യുന്നത്. 

 നാട്ടിലെ ചുറ്റുവട്ടത്ത് തന്നെ ഹെലികോപ്ടറില്‍ ഒന്നു പറന്നു കറങ്ങി വരുവാനുള്ള അവസരമാണ് ലഭിക്കുന്നത്.  ഏഴ് മിനിട്ട് ഹെലികോപ്റ്ററില്‍ ചുറ്റിക്കറങ്ങുവാനാണ്  അവസരം ലഭിക്കുക. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ സോണില്‍ തയ്യാറാകുന്ന ഹെലിപ്പാടില്‍ നിന്നും ഹെലികോപ്ടറിലേറി പോത്തന്‍കോട് സമീപപ്രദേശങ്ങളിലുടെ പത്ത്  കിലോമീറ്റളോളം ചുറ്റി സഞ്ചരിച്ച് തിരികെ എത്താം. 

 ഏഴ് മിനിറ്റ് ആകാശ സഞ്ചാരമാണ് ഒരു പറക്കലില്‍ ലഭിക്കുക.  തുമ്പി ഏവിയേഷനും ശാന്തിഗിരി ആശ്രമവും ചേര്‍ന്നാണ് തിരുവനന്തപുരം നിവാസികള്‍ക്ക് ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിക്കുന്നത്. 

vachakam
vachakam
vachakam

 യാത്രികര്‍  ഏതെങ്കിലുമൊരു ഐഡന്റിറ്റി കാര്‍ഡ് കൈയില്‍ കരുതണം.  4200 രൂപയാണ് ടാക്സ് ഉള്‍പ്പെടെ ഒരു യാത്രയ്ക്ക് വരുന്ന ചിലവ് .  മുന്‍കൂര്‍ ബുക്കിംഗിന് +91 953 955 1802, helitaxii.com എന്ന വെബ് സൈറ്റുവഴിയും ബുക്ക് ചെയ്യാവുന്നതാണ്. 

ഡിസംബര്‍ 29 ന് ഞായറാഴ്ച രാവിലെ 11 മണിക്ക്  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി  അഡ്വ. ജി ആർ അനിൽ  ആകാശയാത്ര ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 29 മുതല്‍ 2025 ജനവരി 3-ാം തീയതി  വരെ  രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെയായിരിക്കും ഹെലികോപ്റ്ററില്‍ ആകാശയാത്രയ്ക്ക് സൗകര്യം ഉണ്ടായിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam