ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വർഷമാകട്ടെ 2025

DECEMBER 31, 2024, 12:34 AM

രണ്ടായിരത്തി ഇരുപത്തിനാല് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ അതി ഭയങ്കര ദുരന്തങ്ങൾക്കു നാം സാക്ഷിയാകേണ്ടി വന്നു. പശ്ചിമേഷ്യയിലും യുക്രൈനിലും ദീർഘനാളുകളായി തുടരുന്ന യുദ്ധങ്ങൾ ആഭ്യന്തര, വംശീയ കലാപങ്ങൾ, തീവ്രവാദി പോരാട്ടങ്ങൾ, ഗൺ വയലൻസ് പ്രക്രതി ദുരന്തങ്ങൾ എന്നിവ നിറഞ്ഞു നിൽക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം കടന്നപോകുന്നത്.

പിന്നിട്ട ഓരോ വർഷവും ചരിത്രത്തിന്റെ ഭാഗമായി മാറമ്പോൾ അന്ധകാരശക്തികളുടെ സ്വാധീനവലയത്തിൽ അകപ്പെട്ടു അന്ധത ബാധിച്ചവർ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകൾ പുതു വർഷത്തിലും ചരിത്ര താളുകളിൽ നൂതന അദ്ധ്യായങ്ങൾ എഴുതിച്ചേർക്കുമെന്നതിൽ സംശയമില്ല. ഇതോടൊപ്പം 2024ൽ ഫ്രാൻസിലെ പാരീസ് സമ്മർ ഒളിമ്പിക്‌സ്, ദേശീയ രാഷ്ട്രീയത്തിലും ആഗോള രാഷ്ട്രീയത്തിലും കാര്യമായ സ്വാധീനം ചെലുത്തിയ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് തിരഞ്ഞെടുപ്പ ഫലം, സാങ്കേതികവിദ്യയിൽ നിരവധി വലിയ മുന്നേറ്റങ്ങൾ, പ്രത്യേകിച്ച് കൃത്രിമബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ സംഘട്ടനങ്ങൾ, സാമൂഹിക പ്രശ്‌നങ്ങൾ തുടങ്ങിയ തുടർച്ചയായ വെല്ലുവിളികൾ ലോകം അഭിമുഖീകരിച്ചു.

ഇതെല്ലം പിന്നിട്ട വർഷത്തിന്റെ ഗതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. അധികാരം നിലനിർത്തുന്നതിനും പിടിച്ചെടുക്കുന്നതിനും സ്ഥാനമോഹികൾ പാടുപെടുന്നത് കാണമ്പോൾ അവരുടെ അല്പത്വത്തിൽ സഹതപിക്കുകയല്ലാതെ വേറെ എന്താണ് കരണീയമായിട്ടുള്ളത്. അധികാരവും അവകാശങ്ങളും ദൈവീക ദാനമാണെന്നു വിശ്വസിക്കുന്നവരുടെ എണ്ണം ഇന്ന് അംഗുലീപരിമിതമായിരിക്കുന്നു. പുതു വർഷത്തിലേക്കു നാം പ്രവേശിക്കമ്പോൾ അധികാരവും അവകാശങ്ങളും എന്ന വിഷയത്തെ കുറിച്ച് ക്രിസ്തീയ കാഴ്ചപ്പാടിൽ ചിന്തിക്കുന്നത് അവസരോചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു. അധികാരവും അവകാശങ്ങളും ദൈവീക ദാനമാണ്. ഇതിന് നിയോഗിക്കപ്പെടുന്നവർ ദൈവത്തിന്റെ പ്രതിനിധികളും, നന്മയുടെ പ്രതീകവുമായി മാറണം.

vachakam
vachakam
vachakam

ഇത് സംഭവിക്കുന്നില്ലെങ്കിൽ സ്‌നേഹമെന്ന ആ മൂർത്ത ഭാവം അവരിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നുവെന്നു മാത്രമല്ല. അവർ തിന്മയുടെ സ്വാധീനത്തിൽ പകയടേയും വിദ്വേഷത്തിന്റേയും വക്താക്കളായി മാറുന്നവെന്നവേണമെന്ന് കരുതാൻ. നീ കോപിക്കുന്നതെന്തിന്, നിന്റെ മുഖം വാടുന്നത് എന്ത് ? നീ നന്മ ചെയ്യുന്നുവെങ്കിൽ പ്രസാദം ഉണ്ടാകയില്ലയോ? നീ നന്മചെയ്യുന്നില്ലെങ്കിലോ പാപം വാതുക്കൽ കിടക്കുന്നു (ഉല്പത്തി :46,7) ഹാബേലിന്റെ യാഗത്തിൽ പ്രസാദിക്കുകയും കയീനിലും അവന്റെ വഴിപാടിലും പ്രസാദിക്കാതിരിക്കുകയും ചെയ്ത ദൈവത്തിന്റെ പ്രവർത്തിയിൽ കോപിഷ്ഠനായ കയീനോട് ദൈവം അരുളി ചെയ്ത വാക്കുകളാണ് മേലുദ്ധരിച്ചത്. നന്മ ചെയ്യുവാൻ സ്‌നേഹത്തിന്റെ പ്രചോദനം കൊണ്ട് മാത്രമേ കഴിയൂ ഇല്ലെങ്കിൽ കോപിഷ്ഠനായി നാശത്തിന്റെ വിഷവിത്തു വിതയ്ക്കുന്നവരായി തീരുമെന്നാണ് ഈ സംഭവം വിളിച്ചോതുന്നത്.

മനുഷ്യർ തങ്ങൾക്കു ലഭിക്കുന്ന അധികാരങ്ങളും അവസരങ്ങളും സ്വന്തം സുഖത്തിനവേണ്ടി മാത്രം വിനിയോഗിക്കമ്പോൾ നിഷേധിക്കപ്പെടുന്നത് മറ്റുളളവരുടെ സുഖവും, നീതിയും സ്വാതന്ത്ര്യവുമാണ്. ഇത്തരത്തിൽ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടമ്പോൾ ഇതിനെതിരെ പ്രതികരിക്കുന്നവർ ഒരുപക്ഷേ പ്രതികാരത്തിന്റേയും പകയടേയും ഭാവങ്ങൾ സ്വീകരിച്ചാൽ അതിലവരെ കുറ്റപ്പെടുത്താനാവില്ല. ആയിരക്കണക്കിന് മനുഷ്യ ജീവനുകളെയാണ് തിന്മയുടെ പൈശാചിക ശക്തികൾ  അപാഹരിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തശക്തിയിൽ അമിതമായി ഊറ്റം കൊളളുകയും അധികാരം നില നിർത്തുന്നതിന് എന്ത് ഹീനമാർഗ്ഗവും സ്വീകരിക്കുന്ന ചിലരുടെയെങ്കിലും കറുത്ത കൈകളാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്. ആധുനികരെന്ന് അഭിമാനിക്കുന്ന മനുഷ്യൻ പാപത്തിലാണ് ഇന്ന് ആനന്ദം കണ്ടെത്തുന്നത്.

മനുഷ്യൻ ചെയ്യുവാൻ നിരൂപിക്കുന്നതൊന്നും അവർക്ക് അസാധ്യമായി തീരുകയില്ല. (ഉല്പത്തി 116) എന്ന ദൈവ വചനത്തിലെ മുന്നറിയിപ്പ് അനുദിനം വഷളായി കൊണ്ടിരിക്കുന്നു. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാൻ അത്യദ്ധ്വാനം ചെയ്യുന്ന മനുഷ്യന്റെപ്രയത്‌നത്തെ നോക്കി ദൈവം അരുളി ചെയ്ത വചനമാണിത്. മനുഷ്യന്റെ സമ്പത്തും പ്രതാപവും  ദൈവത്തെ വെല്ലുവിളിക്കുന്ന തലത്തിലേക്ക്ഉയരമ്പോൾ ഗോപുരം പണിയുവാൻ ശ്രമിച്ചവർക്കുണ്ടായ അനുഭവം മനുഷ്യൻ വിസ്മരിക്കരുത്. സൊദോം  ഗോമോറയെപോലും ലജ്ജിപ്പിക്കുന്ന മ്ലേച്ഛതകൾ ലോകത്തിൽ അതിവേഗമാണ് വർദ്ധിച്ചുവരുന്നത്. ദൈവിക അടിസ്ഥാനപ്രമാണങ്ങൾക്കപോലും വെല്ലുവിളി ഉയർത്തികൊണ്ടു സ്വവർഗ്ഗാനുരാഗം, മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും അമിതസ്വാധീനം, വിവാഹബന്ധങ്ങളുടെ വ്യാപകമായ തകർച്ച പുനർവിവാഹത്തിനുളള വ്യഗ്രത തുടങ്ങിയവയ്‌ക്കെതിരെ ശക്തമായിപ്രതികരിക്കുന്നതിന് ലോക പ്രകാരം അധികാരവും അവകാശങ്ങളും പ്രയോജനപ്പെടുത്തുവാൻ നിയോഗിക്കപ്പെട്ടവർ പരാജയപ്പെടുന്നു.

vachakam
vachakam
vachakam

മാത്രമല്ല ഒരു പരിധിവരെ ഇതിനെല്ലാം മൗനാനുവാദം നൽകുന്നതിനും ഇക്കൂട്ടർ തയ്യാറാക്കുന്നു എന്നുളളതാണ്ദുഃഖകരമായ വസ്തുത. ഇവിടെയാണ്  സാധാരണ ജനങ്ങൾ കല്ലുകൾ ആയിട്ടാണെങ്കിലും ഉണർന്നെഴന്നേലേക്കണ്ടത്. ജെറുസലേം ദേവാലയത്തിലേക്കുളള ക്രിസ്തു ദേവന്റെ രാജകീയ എഴുന്നളളത്തിൽ കൂടെ സഞ്ചരിച്ചിരുന്നവർ ഹോശന്നാ എന്ന്ആർപ്പ് വിളിക്കുന്നത് തടയുവാൻ ശ്രമിച്ച മഹാപരോഹിതന്മാരോടും ശാസ്ത്രിമാരോടും പരീശന്മാരോടും ക്രിസ്തു പറഞ്ഞത് ഇപ്രകാരമായിരുന്നു.ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും. ക്രിസ്തീയ ശുശ്രൂഷ നിർവ്വഹിക്കപ്പെടുവാൻ അധികാരവും, അവകാശവും ലഭിച്ചവർ ക്രിസ്തുവിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നത് അന്നത്തെ പോലെ ഇന്നും അഭംഗൂരം തുടങ്ങുന്നു.അധികാരവും അവകാശങ്ങളും ലഭിച്ചിരിക്കുന്നത് ചില പ്രത്യേക വിഭാഗത്തിൽ പെട്ടവർകാണെന്നുള്ള  ധാരണ ചിലരിലെങ്കിലും രൂഢമൂലമായിട്ടുണ്ട്. ഇതു തിരുത്തപ്പെടേണ്ടതാണ്.

മെത്രാച്ചനെയോ, പട്ടക്കാരനെയോ അത്മായനെയോ ഒരു വേർതിരിവും ദൈവമുമ്പാകെ ഇല്ല തന്നെ!! സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഏവരും പിതാവെന്ന ദൈവത്തിന്റെ മക്കളും അവകാശികളുമാണ്. ഈ ദൈവിക വാഗ്ദത്തം ഓരോരുത്തരിലുമുളള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. ഹൃദ്യമായി ഒന്നു ചിരിക്കുവാൻ പോലുംകഴിയാതെ ബന്ധങ്ങൾ തകർന്നു കൊണ്ടിരിക്കമ്പോൾ  ഞാൻ നിങ്ങളെ സ്‌നേഹിച്ചതപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിപ്പിൻഎന്ന പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പ്രായോഗീക തലത്തിൽ  എത്തിക്കുവാനുളള ധാർമ്മിക ഉത്തരവാദിത്വമാണ് നമ്മിൽ അർപ്പിതമായിട്ടുളളത്.  ബന്ധങ്ങളെ ബന്ധനങ്ങളായി  വ്യാഖ്യാനിക്കുവാനുളള പ്രവണത നാം ഉപേക്ഷിക്കണം. മറ്റുളളവരെആദരിക്കുന്നതിനും, കരുതുന്നതിനും ഉതകുന്ന ഒരു സാംസ്‌കാരിക ബോധം നാം വളർത്തിയെടുക്കണം.

ഒരു ഗോതമ്പു ചെടി ഫലവത്തായി തീരും തോറും തങ്കനിറത്തിലുളള അതിന്റെ പുഷ്ടിയുളള മണികളുടെ ഭാരം കൊണ്ട് കുനിഞ്ഞപോകുന്നു. എന്നാൽ തഴച്ചു വളരുന്ന ഭാവം കാണിക്കുന്ന കളയാകട്ടെ അത്. അതിന്റെ തല ഉയർത്തി പിടിക്കുന്നു. കൊയ്തുവരമ്പോൾ അവ വെറും കള മാത്രമാണെന്ന് തെളിയിക്കുകയും ചെയ്യും. കളയാകട്ടെ യജമാനൻ വെട്ടി തീയിലിട്ട് ദഹിപ്പിക്കുന്നു. അധികാരങ്ങളും അവകാശങ്ങളും ദൈവീക ദാനമാണെന്ന് വിശ്വസിക്കുന്നവർ പുഷ്ടിയുളള ഗോതമ്പു മണി വിളയിക്കുന്ന ചെടിയുടെ അവസ്ഥയിലേക്ക് മാറമ്പോൾ മാത്രമാണ് ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്നത്. ശേഷിക്കുന്ന മനുഷ്യായുസിന്റെ ഓരോനിമിഷവും ഒരു വെല്ലുവിളിയായി സ്വീകരിക്കുന്നുവെന്ന് പുതുവർഷത്തിൽ പ്രതിജ്ഞ ഏറ്റെടുക്കാം, വരദാതാവിൽ പൂർണ്ണമായി ജീവിതം സമർപ്പിക്കുകയും ചെയ്യാം. സമ്പൽ സമൃദ്ധമായ പുതുവത്സര ആശംസകൾ നേരുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam