ഷിക്കാഗോ: ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്ദ്ധനും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുവായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ കേരളാ ഘടകം അനുശോചനം അറിയിച്ചു.
പ്രസിഡന്റ് സതീശൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ഐ.ഒ.സി ഭാരവാഹികളും അനുഭാവികളും പങ്കെടുത്തു. നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചെന്ന് പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
സാമ്പത്തിക വിദഗ്ദ്ധനിൽ നിന്നും രാഷ്ട്രീയനേതാവായുള്ള ഡോ. മൻമോഹൻസിങ്ങിന്റെ വളർച്ചയും വഴിമാറ്റവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നാഴികക്കല്ലായിരുന്നുവെന്ന് ചെയർമാൻ തോമസ് മാത്യു പറഞ്ഞു.
കൂടാതെ തദവസരത്തിൽ മുൻ പ്രസിഡന്റ് ലീലാ മാരേറ്റ്, മറ്റു ഭാരവാഹിക്കും അനുഭാവികളുമായ ഡോ. ഈപ്പൻ ജേക്കബ്, ഉഷാ ജോർജ്, എം.വി. ജോർജ്, സന്തോഷ് കാപ്പിൽ, സതീഷ് നൈനാൻ, സജീവ് ജോർജ്കുട്ടി, ജോഫി മാത്യു, ചെറിയാൻ കോശി, ഏലിയാസ് ജസ്റ്റിൻ ജേക്കബ്, ബാബു ചാക്കോ തുടങ്ങി നിരവധിപേർ അനുശോചനം അറിയിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ യോഗ നടപടികൾ ക്രമീകരിക്കുകയും ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്