ഡാളസ് ക്‌നാനായ കത്തോലിക് അസോസിയേഷന്റെ പുതിയ നേതൃത്വം പുതുവത്സരാഘോഷത്തിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

JANUARY 2, 2025, 9:31 PM

ഡാളസ് : ക്‌നാനായ കത്തോലിക് അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വർത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ബോർഡ്  ഓഫ് ഡയറക്ടർസും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഡിസംബർ 31ലെ പുതുവത്സരാഘോഷത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബൈജു ആലപ്പാട്ട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോബി പഴുക്കായിൽ സെക്രട്ടറി, ബിനോയി പുത്തൻമഠത്തിൽ ജോയിന്റ് സെക്രട്ടറി, അജീഷ് മുളവിനാൽ ട്രഷറർ, ഷോൺ ഏലൂർ എന്നിവരാണ് ബോർഡ് ഡയറക്ടേർസ്. ഇവരെ കൂടാതെ 9 നാഷണൽ കൗൺസിൽ അംഗങ്ങളും സബ് ഓർഗനൈസേഷൻ പ്രസിഡന്റ്മാരും ഉൾപ്പെടെ   17 അംഗങ്ങൾ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു.


അഡ്‌വൈസറി കൗൺസിൽ ചെയർപേഴ്‌സണും മുൻ പ്രസിഡന്റുമായ ടെറി വളച്ചേരിയിൽ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഇലക്ഷൻ ബോർഡ് അംഗങ്ങളും  കെ.സി.എ.ഡി.എഫ്.ഡബ്ല്യു.യുടെ മുൻ പ്രസിഡന്റുമാരായ ഡെന്നീസ് നടക്കുഴക്കൽ, സുജിത്ത് ചേന്നങ്ങാട്ട് എന്നിവരാണ് പുതിയ ടീമിനെ പരിചയപ്പെടുത്തിയത്. അഡ്‌വൈസറി കൗൺസിൽ അംഗങ്ങളായ ബിനു വണ്ടന്നൂർ, ജോൺസ് ചോരത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലിബി എരിക്കാട്ടുപറമ്പിലിന്റെ നേതൃത്വത്തിലുള്ള പുതിയ വിമൻസ് ഫോറം ടീമും സത്യപ്രതിഞ്ജ ചെയ്തു. സ്ഥാനം ഒഴിയുന്ന വിമൻസ് ഫോറം പ്രസിഡന്റ് പ്രിയ കാരക്കാട്ടിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

vachakam
vachakam
vachakam


ന്യൂ ഇയർ ആഘോഷ ചടങ്ങിൽ കെ.സി.എ.ഡി.എഫ്.ഡബ്ല്യു. പ്രസിഡന്റ് വിനീത് കടുതോടിയലിന്റെ അധ്യക്ഷത്തിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക വികാരി റെവ.ഫാ. അബ്രഹാം കളരിക്കൽ ന്യൂഇയർ സന്ദേശം നൽകി. സ്ഥാനം ഒഴിയുന്ന ഭരണസമിതിയുടെ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും സ്ഥാനമേൽക്കുന്ന ഭരണസമിതിക്ക് എല്ലാ ആശംസകളും അദ്ദേഹം നേർന്നു.


vachakam
vachakam
vachakam

കുറേയേറെ നല്ലകാര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യുവാൻ സാധിച്ചതിൽ അഭിമാനി ക്കുന്നുവെന്നും എല്ലാ പിന്തുണയും സഹകരണവും നൽകിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും കെ.സി.എ.ഡി.എഫ്.ഡബ്ല്യു. കമ്മ്യൂണിറ്റിക്കും പ്രസിഡന്റ് വിനീത് കടുതോടിയൽ നന്ദി പറഞ്ഞു. സെക്രട്ടറി ജിസ് കളപ്പുരയിൽ എംസി ആയിരുന്നു.


500ലേറെ ക്‌നാനായ കത്തോലിക്ക അംഗങ്ങൾ നിവസിക്കുന്ന ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെസിൽ കെ.സി.എ.ഡി.എഫ്.ഡബ്ല്യു., 1990ൽ ആണ് സ്ഥാപിതമായത്. കെ.സി.എ.ഡി.എഫ്.ഡബ്ല്യു.വിന്റെ 21 -ാമത് പ്രസിഡന്റായാണ് ബൈജു ആലപ്പാട്ട് സ്ഥാനമേറ്റത്. സ്ഥാനമൊഴിയുന്ന ഭരണസമിതിയുടെ മികച്ച പ്രവർത്തനങ്ങൾക്കും  
തന്നിൽ വിശ്വാസം അർപ്പിച്ച എല്ലാ ഇലക്ഷൻ ബോർഡിനും മറ്റു ടീമംഗൾക്കും ബൈജു ആലപ്പാട്ട് നന്ദി

vachakam
vachakam
vachakam


അർപ്പിച്ചു. തുറന്ന മനസ്സോടെയാണ് തങ്ങൾ നേതൃത്വം ഏറ്റെടുക്കുന്നതെന്നും ഡി.എഫ്.ഡബ്ല്യു.ലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളെയും കെ.സി.എ.ഡി.എഫ്.ഡബ്ല്യു.ന്റെ അംഗങ്ങൾ ആക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യം എന്നും കമ്മ്യൂണിറ്റി സെന്റർ റീ മോഡൽ പ്രൊജക്ട് എത്രയും വേഗം പൂർത്തിയാക്കുവാൻ എല്ലാ പിന്തുണയും സഹകരണവും നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


വൈസ് പ്രസിഡന്റ് ജ്യോതിഷ് കണ്ടത്തിൽ നന്ദി അറിയിച്ചു. വിവിധ കലാപരിപാടികളും ഡിജെയുമായി പുതുവത്സരാഘോഷം സമാപിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam