കുന്നംകുളത്ത് മോഷണ ശ്രമത്തിനിടെ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി

DECEMBER 30, 2024, 1:25 PM

കുന്നംകുളം: മോഷണശ്രമത്തിനിടെ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി. ആര്‍ത്താറ്റ് കിഴക്കുമുറിയില്‍ വീട്ടില്‍ നാടന്‍ചേരി വീട്ടില്‍ സിന്ധു (50) വിനെയാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ നാട്ടുകാര്‍ പിടികൂടി. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്.

ഭര്‍ത്താവ് മണികണ്ഠനും സിന്ധുവുമാണ് വീട്ടിലുണ്ടായിരുന്നത്. ധാന്യങ്ങള്‍ പൊടിക്കുന്ന സ്ഥാപനവും വീടിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പണി കഴിഞ്ഞ് മണികണ്ഠന്‍ വീട്ടില്‍ നിന്ന് പുറത്ത് പോയ സമയത്താണ് ആക്രമണം നടന്നതെന്ന് കരുതുന്നു. മണികണ്ഠന്‍ തിരിച്ചെത്തിയപ്പോള്‍ സിന്ധുവിനെ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. കഴുത്തിന് മാരകമായ രീതിയില്‍ വെട്ടേറ്റിരുന്നു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.സിന്ധുവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതിയില്‍ നിന്ന് കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam