പെരിയ കേസ്: അപ്പീൽ പോകുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി 

DECEMBER 28, 2024, 2:03 AM

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ   കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരനായ സാഹചര്യത്തിൽ അപ്പീൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ.

സിബിഐയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു.

 മുൻ എംഎൽഎ കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി മണികണ്ഠൻ, പ്രാദേശിക നേതാക്കളയ രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി, കെ മണികണ്ഠൻ എന്നിവർക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന കുറ്റമാണ് തെളിഞ്ഞത്.

vachakam
vachakam
vachakam

ഒന്നാം പ്രതി സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെതിരെ കൊലക്കുറ്റവും ഗൂഢാലോചനയുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കേസിൽ സിബിഐ പ്രതികളാക്കിയ 10 പേരെ വെറുതെ വിട്ട കോടതി, കുറ്റക്കാരായ 14 പേർക്കെതിരെ ശിക്ഷാ വിധി ജനുവരി മൂന്നിന് പുറപ്പെടുവിക്കും. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam