അടൂർ: നാലുവയസുകാരനുമായി ബസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. ഇന്ന് രാവിലെ 9.30 ഓടെ അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് ആത്മഹത്യ ശ്രമം.
ഡ്രെെവറുടെ സമയോജിത ഇടപെടലിലൂടെ പിതാവും കുട്ടിയും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. അടൂരിലെ ആശുപത്രിയിൽ ഭാര്യക്കൊപ്പം എത്തിയതാണെന്നും എന്നാൽ ഭാര്യയെ കാണാത്തതിനാൽ ഓടിയതാണെന്നുമാണ് ഇയാൾ പറയുന്നത്.
പിതാവ് കുട്ടിയുമായി നടന്നുവരുന്നതിനിടയിൽ പെട്ടെന്ന് യുവാവ് കുഞ്ഞുമൊത്ത് റോഡിലേക്ക് ബസിന് മുന്നിൽ ചാടുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
