മലപ്പുറം: എംഎൽഎ പെൻഷൻ വേണ്ട അധ്യാപക പെന്‍ഷന്‍ മതിയെന്ന് കെ.ടി ജലീല്‍ എംഎൽഎ. അധ്യാപക പെന്‍ഷന്‍ അനുവദിക്കാനായി കെ.ടി ജലീല്‍ എംഎൽഎ ഉന്നതവിദ്യാഭ്യാസ വകുപ്പിന് നൽകിയ കത്ത് പുറത്തായി.
സാമ്പത്തിക നേട്ടത്തിനല്ല താൻ രാജിവെച്ചത്. എംഎൽഎ കാലത്തെ സേവനമായി കണക്കാക്കി 27 വർഷത്തെ സർവീസിന് പെൻഷൻ നൽകണമെന്നാതെന്നും വാദം.
അധ്യാപക ജോലി രാജിവെച്ച് എംഎൽഎ ആയിരുന്ന കാലത്തെ സർവീസായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകണമെന്നും കത്തിൽ. എംഎൽഎ പെന്‍ഷന് പകരം അധ്യാപക പെന്‍ഷന്‍ അനുവദിക്കണമെന്നും കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ ആവിശ്യപ്പെട്ടിട്ടുണ്ട്.
ചട്ടങ്ങള്‍ ലംഘിച്ചാണ് കെ.ടി ജലീൽ പെന്‍ഷന് അപേക്ഷിച്ചത് എന്നാണ് ആക്ഷേപം. രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത് .
എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ൽ ജോലിയിൽ നിന്നും രാജിവച്ചത് . നിലവിൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ രാജി ഒഴിവാക്കി വിടുതലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
