തിരുവനന്തപുരം : തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിലെ പോസ്റ്റിലിടിച്ച് നാലുപേർക്ക് പരുക്ക്.രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്.
പാറ്റൂർ ജങ്ഷന് സമീപം രാത്രി 12 മണിക്ക് ശേഷമായിരുന്നു അപകടം. ബൈപ്പാസിൽ നിന്നും നഗരത്തിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.അപകടത്തിന് പിന്നാലെ പൊലീസും ഫയർഫോഴ്സും സമീപവാസികളും ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇതിൽ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷൻ്റെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
വികാസ് ഭവന് സമീപം താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
