ന്യൂഡല്‍ഹി: മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടപടികള്‍ വേഗത്തിലാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മാലി അധികൃതരുമായും ബന്ധപ്പെട്ട കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നവംബര്‍ ആറിനാണ് ഇന്ത്യക്കാരായ അഞ്ച് പേരെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. ബമാകോയിലെ എംബസി മാലി സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ട്.
പടിഞ്ഞാറന്‍ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. പ്രദേശത്ത് ജോലി ചെയ്തിരുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷ മുന്‍ നിര്‍ത്തി തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
