ന്യൂയോർക്ക്: കൂടുതൽ ജനപങ്കാളിത്തതോടെ പുതിയ പദ്ധതികൾ നടപ്പിലാക്കി ഫൊക്കാനയുടെ മുന്നോട്ടുള്ള കുതിപ്പിന് നേതൃത്വം നൽകാൻ ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള 'ടീം ഇന്റഗ്രിറ്റി' ഒരുങ്ങിക്കഴിഞ്ഞു. സന്തോഷ് നായർ (ജനറൽ സെക്രട്ടറി, ചിക്കാഗോ), ലിൻഡോ ജോളി (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫ്‌ളോറിഡ), ആന്റോ വർക്കി (ട്രഷറർ, ന്യൂയോർക്ക്), ഷൈനി രാജു (വനിതാ ഫോറം ചെയർ, ന്യൂജേഴ്‌സി) എന്നിവരാണ് ഫിലിപ്പോസ് ഫിലിപ്പിനൊപ്പം പ്രവർത്തിക്കുന്നത്.
മൂന്നു പതിറ്റാണ്ടിലേറെ സംഘടനോക്കൊപ്പമുള്ള ഫിലിപ്പോസ് സംഘടയോടൊപ്പം നിന്ന് സംഘടനയുടെ വളർച്ചയ്ക്ക് പ്രവർത്തിച്ച വ്യക്തിയാണ്. കേസുകൾ കൊടുത്ത് സംഘടനയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കാൻ ചിലർ ശ്രമിച്ചപ്പോൾ അവയെ കോടതിയിൽ പരാജയപ്പെടുത്തി ഫൊക്കാനയുടെ കെട്ടുറപ്പ് സംരക്ഷിച്ച നേതാവാണ് ഫിലിപ്പോസ് ഫിലിപ്പ്. സംഘടനയുടെ എംബ്ലവും പേരും വരെ കോടതി കയറിയപ്പോൾ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയതുകൊണ്ടാണ് സംഘടന പലതാകാതെ പോയത്. ഫൊക്കാന ലീഗൽ കോർഡിനേറ്റർ എന്ന നിലയിൽ 2018 മുതലുള്ള 7 വ്യവഹാരങ്ങളിലും ഫൊക്കാനയെ പ്രതിരോധിക്കുകയും എതിർ കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരെ വിജയം നേടുകയും ചെയ്തു.
വിദ്യാഭ്യാസ കാലഘട്ടത്തിൽതന്നെ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി സംഘാടന ശേഷി തെളിയിച്ച സന്തോഷ് നായർ ഇപ്പോൾ ഫൊക്കാന ആർ.വി.പി. (റീജിയണൽ വൈസ് പ്രസിഡന്റ്) ആണ്. ഫൊക്കാനയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം വോളിബോൾ ടൂർണമെന്റും സംഘടിപ്പിക്കുന്നു.
ആദ്യമായി ഫൊക്കാന സ്റ്റാർ സിംഗർ പ്രോഗ്രാമും സ്‌പെല്ലിംഗ് ബിയും സംഘടിപ്പിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയും ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റമായിരുന്നു. ഇപ്പോൾ ഐ.ഒ.സി. യു.എസ്.എ. കോർ കമ്മിറ്റി അംഗവും ഷിക്കാഗോ ബ്രദേഴ്‌സ് ക്ലബ് പ്രസിഡന്റുമാണ്.
ഫൊക്കാനയുടെ ഫ്‌ളോറിഡ ആർ.വി.പി. ആയ ലിൻഡോ ജോളി സംഘടനാ രംഗത്തും മികച്ച പ്രവർത്തകനാണ്. പൈലറ്റാകാൻ ആഗ്രഹമുള്ളവർക്ക് അമേരിക്കൻ നിലവാരത്തിലുള്ള പ്രൊഫഷണൽ പരിശീലന സ്‌കൂൾ ആരംഭിക്കുകയും നിരവധി ചെറുപ്പക്കാരെ വൈമാനികരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നിരവധി ബിസിനസ് സംരംഭങ്ങളും ലിൻഡോ ജോളി നടത്തുന്നു. ഹൈഎൻഡ് ബിസിനസുകാരനായ ഇദ്ദേഹത്തിന് നിരവധി ഗ്യാസ് സ്റ്റേഷനുകളുമുണ്ട്. ഇത്തരം സംരംഭങ്ങളിലൂടെ നിരവധി മലയാളികൾക്ക് തൊഴിൽ നൽകുന്നു.
സാംസ്‌കാരികവും കായികവുമായ ഇവന്റുകൾ സംഘടിപ്പിക്കുകയും സ്‌പോൺസർ ചെയ്യുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ എന്നും മുന്നിലാണ് ലിൻഡോ. ചാരിറ്റി രംഗത്തും മുന്നിലാണ്.
ഫൊക്കാന ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ് കൂടിയായ ആന്റോ വർക്കി വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഇപ്പോഴത്തെ കോഓർഡിനേറ്ററും ആണ്.
വൈസ്‌മെൻസ് ക്ലബ്ബിന്റെ കമ്മിറ്റി അംഗം കൂടിയാണ്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഈ യുവനേതാവ് 2023 മുതൽ സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ബ്രോങ്ക്‌സ് ചാപ്റ്റർ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ആന്റോ ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് അംഗം കൂടിയാണ്.
ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (മാഞ്ച്) മുൻ പ്രസിഡന്റ് ഡോ. ഷൈനി രാജു വനിതാ ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, റീജിയണൽ വനിതാ ഫോറം കോർഡിനേറ്റർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.
അവതാരക, സംഘടനാ പ്രവർത്തക, മതസാംസ്‌കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക, അധ്യാപിക, ഹെൽത്ത് കെയർ പ്രൊഫഷണൽ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂജേഴ്‌സിക്കാരുടെ അഭിമാനമായ ഡോ. ഷൈനി രാജു.
ഡോ. ഷൈനിയുടെ നേതൃത്വത്തിൽ മാഞ്ച് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും സംഘടനയുടെ പ്രവർത്തനം വിപുലീകരിക്കുകയും ചെയ്തു.
ന്യൂജേഴ്‌സിയിലെ എസ്സെക്‌സ് കൗണ്ടി കോളേജ്, കാൾഡ്‌വെൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ മാത്തമാറ്റിക്‌സ് അധ്യാപികയായി സേവനം ചെയ്യുന്ന ഡോ. ഷൈനി ഹെൽത്ത് കെയർ പ്രൊഫഷണൽ കൂടിയാണ്. എസ്സെക്‌സ് കൗണ്ടി കോളേജിൽ റേഡിയോളജി വിഭാഗത്തിൽ ക്ലിനിക്കൽ കോർഡിനേറ്റർ കൂടിയാണ് അവർ.
കേരളത്തിൽനിന്നും മാത്തമാറ്റിക്‌സിൽ മാസ്റ്റേഴ്‌സ് കഴിഞ്ഞ ഡോ. ഷൈനി ന്യൂജേഴ്‌സി സ്റ്റേറ്റ് കോളേജിൽ നിന്നും എം.എസ്., അതിനുശേഷം പി.എച്ച്.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്. മാത്തമാറ്റിക്‌സിൽ പി.എച്ച്.ഡി. യുള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഷൈനി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
