കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് ആക്രമിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച് കവർച്ച നടത്തിയെന്നാണ് കേസ്.
ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്.
കേസിലെ ഒന്നാം പ്രതി അൻവർ ഒളിവിലാണ്. ഒക്ടോബർ 28നാണ് സംഭവം നടന്നത്. രോഗിയുമായി പോയ ആംബുലൻസ് കൊട്ടിയത്ത് വെച്ച് മൂന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ യുവാക്കൾ ആക്രമണം നടത്തിയത്. ആംബുലൻസ് ഡ്രൈവർ വിപിനെ ആക്രമിച്ച പ്രതികൾ വിപിന്റെ കയ്യിലുണ്ടായിരുന്ന വസ്തുക്കൾ കവർന്നു.
വാച്ചടക്കം കവർച്ച നടത്തി. കൊല്ലത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്ന 2 പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
