നിയമ പ്രകാരം അനുവദിച്ച ഭൂമി കൈമാറുന്നില്ല; മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആദിവാസി യുവാക്കള്‍

NOVEMBER 10, 2025, 4:41 AM

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ആദിവാസി യുവാക്കള്‍. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് യുവാക്കളാണ് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വനാവകാശ നിയമ പ്രകാരം അനുവദിച്ചു നല്‍കിയ ഭൂമി കൈമാറുന്നതില്‍ ഡിഎഫ്ഒ ഒപ്പ് വെക്കുന്നില്ലന്ന് ആരോപിച്ചാണ് ആത്മഹത്യ ശ്രമം. പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത് എന്നിവരാണ് ആത്മാഹത്യാ ഭീഷണി മുഴക്കുന്നത്.

ഉന്നതിയിലെ ആളുകള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി പതിച്ച് നല്‍കിയിരുന്നു. കോടതിയും ജില്ലാ കളക്ടറുമടക്കം ഭൂമി അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. 53 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഭൂമി അനുവദിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവച്ച് നല്‍കിയത്. 

പല തവണ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉന്നതിയിലെ ആളുകള്‍ ഡിഎഫ്ഒയെ സമീപിച്ചെങ്കിലും അദ്ദേഹം ഒപ്പുവെക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഡിഎഫ്ഒയുമായുള്ള ചര്‍ച്ച നടക്കാത്തതിനാലാണ് ഇവര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam