ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനത്തിന് പിന്നാലെ ദില്ലിയിൽ അതീവ ജാ​ഗ്രത: അട്ടിമറിയെന്ന് സംശയം

NOVEMBER 10, 2025, 8:25 AM

ദില്ലി: ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ രാജ്യം അതീവ ജാ​ഗ്രതയിൽ. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. 

പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

സംഭവസ്ഥലത്ത് എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു.

vachakam
vachakam
vachakam

സ്ഫോടനത്തിന് പിറകിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പരിശോധിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേറ്റതായുമാണ് വിവരം.

എട്ട് വാഹനങ്ങൾ തീപിടിച്ചു നശിച്ചു. രണ്ടു കാറുകളിലാണ് സ്ഫോടനം നടന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam