ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഇതുവരെയുള്ള വിവരം അനുസരിച്ച് സംഭവത്തില്‍ 10 പേര്‍ മരിക്കുകയും. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്.
സ്ഫോടനം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് സമീപവാസികള്‍. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പെട്ടെന്ന് മനസിലായില്ല. സ്ഫോടനത്തില്‍ താന്‍ മൂന്ന് തവണ വീണു പോയതായി പ്രദേശത്തെ കടയുടമ പറഞ്ഞു. 'എന്റെ ജീവിതത്തില്‍ ഇതുവരെ ഇത്രയും വലിയ സ്ഫോടനം ഞാന്‍ കേട്ടിട്ടില്ല. ഞങ്ങള്‍ എല്ലാവരും മരിക്കാന്‍ പോകുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ശരീരഭാഗങ്ങള്‍ വായുവിലൂടെ ചിതറിത്തെറിക്കുന്നത് കണ്ടതായി പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. ഒരാളുടെ ശരീരത്തില്‍ നിന്ന് അറ്റുപോയ കൈ റോഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അത് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസി പറഞ്ഞു. ശരീരഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. നിരവധി കാറുകളും ആളിക്കത്തുന്നത് കണ്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
