സാക്രമെന്റോ സെന്റ് ബേസിൽ ദേവാലയത്തിലെ ഹോശാന പെരുന്നാളിന് യൽദോ മോർ തീത്തോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു

MARCH 31, 2026, 11:13 PM

കാലിഫോർണിയ: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കി ക്രൈസ്തവർ ഈ വർഷത്തെ ഓശാന പെരുന്നാൾ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദിക്ഷണങ്ങളും നടത്തി.

കാലിഫോർണിയായിലെ സാക്രമെന്റോ സെന്റ് ബേസിൽ സിറിയക് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഈ വർഷം നടന്ന ഹോശാന പെരുന്നാളിന് അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് തിരുമേനി മുഖ്യകാർമ്മികനായിരുന്നു.


vachakam
vachakam
vachakam

പള്ളി വികാരി റവ. ഫാദർ തോമസ് കോരയും റവ. ഫാദർ രൻജൻ മാത്യവും ഹോശാന പെരുന്നാളിന്റെ സഹ കാർമ്മികരായിരുന്നു.

നീതിമാനും ജയശാലിയും താഴ്മയുള്ളവനും വിനയത്തിന്റേയും ക്ഷമയുടേയും മുഖമുദ്രയായിരുന്നു യേശുതമ്പുരാൻ.

വർഗീസ് പാലമലയിൽ, അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ.

vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam