കാലിഫോർണിയ: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കി ക്രൈസ്തവർ ഈ വർഷത്തെ ഓശാന പെരുന്നാൾ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുരുത്തോല പ്രദിക്ഷണങ്ങളും നടത്തി.
കാലിഫോർണിയായിലെ സാക്രമെന്റോ സെന്റ് ബേസിൽ സിറിയക് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഈ വർഷം നടന്ന ഹോശാന പെരുന്നാളിന് അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് തിരുമേനി മുഖ്യകാർമ്മികനായിരുന്നു.
പള്ളി വികാരി റവ. ഫാദർ തോമസ് കോരയും റവ. ഫാദർ രൻജൻ മാത്യവും ഹോശാന പെരുന്നാളിന്റെ സഹ കാർമ്മികരായിരുന്നു.
നീതിമാനും ജയശാലിയും താഴ്മയുള്ളവനും വിനയത്തിന്റേയും ക്ഷമയുടേയും മുഖമുദ്രയായിരുന്നു യേശുതമ്പുരാൻ.
വർഗീസ് പാലമലയിൽ, അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
